Friday, 18 January 2019

മകരവിളക്ക് ഉത്സവത്തിന്റെ സമാപനത്തിന് മുന്നോടിയായി ശബരിമല അയ്യപ്പ സന്നിധിയിൽ നടന്ന കളഭപൂജ. തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ ആയിരുന്നു കളഭ പൂജയും എഴുന്നള്ളത്തും. പന്തളം രാജകൊട്ടാരത്തിന്റെ വകയായിരുന്നു കളഭാഭിഷേകം



Thursday, 17 January 2019

ശബരിമലയിൽ കനത്ത തിരക്ക്

മകരവിളക്ക് കഴിഞ്ഞും 
ശബരിമലയിൽ  തീർഥാടക പ്രവാഹം.
സന്നിധാനം  ഫ്ലൈ ഓവറിൽ ദർശനത്തിനായി കാത്തു നിൽക്കുന്ന തീർഥാടകർ 


Sunday, 19 April 2015

കടമ്മനിട്ട പടയണിയിൽ  കോലങ്ങൾ തുള്ളിയുറഞ്ഞു

പത്തനംതിട്ട - കടമ്മനിട്ട അഞ്ചാം പടയണിയിൽ താവടി  , പുലവൃത്തം , ഗണപതി , മറുത , മാടൻ ,യക്ഷി ,കാലൻ കോലം ,കാഞ്ഞിരമാല  ,   ഭൈരവി എന്നീ  കോലങ്ങൾ ഉറഞ്ഞു തുള്ളി .

കടന്നലുകുത്തി  സ്റ്റീൽ   മോതിരം മുറുകി ...
യുവാവ് വലഞ്ഞത്  അഞ്ച്  മണിക്കൂർ 
===================================
 പത്തനംതിട്ട --  ഒരു കടന്നൽ കുത്തിയാൽ  എന്നതാകാന  മച്ചാനെ  എന്ന് ഇനി ആരും ചോദിക്കില്ല  അത്രയ്ക്കാണ് കഴിഞ്ഞ ദിവസം  ഒരു  കടന്നൽ ഒപ്പിച്ച പണി . വീട്  വൃത്തിയാക്കുന്നതിനിടയിൽ  വ്യാഴാഴിച്ച  ഉച്ചക്ക് രണ്ടുമണിയോടെ  പത്തനംതിട്ട സ്വദേശിയായ യുവാവിൻറ്റെ കൈവിരലിലാണ് ഒരു  കടന്നൽ കുത്തിയത് .  കടന്നൽ  കുത്തിയത്  കാര്യമാക്കാതെ  യുവാവ്    മുറിക്കുള്ളിലെ ജോലി തുടർന്നു . ഒരു മണിക്കൂറ് കഴിഞ്ഞപ്പോൾ  ഇടം കൈയിൽ  ചെറിയ വേദന . മോതിരവിരലിലേക്ക്  നോക്കിയ  യുവാവ് ശെരിക്കും ഒന്ന്  ഞെട്ടി  കാരണം  മോതിരത്തിന് ഇരുവശവും  നീരു വെച്ച്  വീർത്ത്  പൊങ്ങി വരുന്നു  സ്റ്റീൽ  മോതിരം മുറുകാൻ തുടങ്ങിയതോടൊപ്പം  വേദനയും  തുടങ്ങി . ഇതിനിടയിൽ  മോതിരം ഊരാനുള്ള  ശ്രമവും  ആരംഭിച്ചു .പക്ഷെ  എന്തു ചെയ്യാം  അഴിക്കുംതോറും  കുരുക്ക്  മുറുകുന്നു  എന്ന് പറയുംപോലെയായി  അവസ്ഥ . വീട്ടുകാരും കൂടെ  ചേർന്നു   ആകുന്ന പണി അമ്പത്തിയെട്ടും  പയറ്റി   പക്ഷെ  നോ രക്ഷ . ആരുടെയോ  ഉപദേശത്തെ തുടർന്ന്  ഒട്ടും സമയം കളയാതെ വണ്ടിയിൽ കയറി   നഗരത്തിലെത്തി . പോലീസ് സ്റ്റേഷൻ  റോഡിലെ     സ്വർണ്ണക്കടകളിൽ  കയറി  ഇറങ്ങി   അവരും കൈമലർത്തി .  ഫയർ ഫോഴ്സിലേക്ക് ചില  വഴിയാത്രക്കാർ കേസ് റെഫർ ചെയ്തു .ഇതിനിടയിൽ  ഗണേഷ്  ജ്വുവലറിയിലെ  ഗണേഷ് മോതിരമൂരാൻ  ശ്രമം തുടങ്ങി .വിരലിൽ  മുറികി കിടക്കുന്ന സ്റ്റീൽ മോതിരത്തിൽ അരം കൊണ്ട് രാകാൻ തുടങ്ങി . കാര്യമായ  മാറ്റമുണ്ടാകുന്നില്ല  എന്ന് മനസിലായതോടെ  മറ്റു പല  മാർഗങ്ങളും  പയറ്റി .  രണ്ടും കൽപ്പിച്ച്  മോതിരം വലിച്ചൂരാനുള്ള ശ്രമം തുടങ്ങി .  ഒറ്റനോട്ടത്തിൽ  രണ്ടു പേർ   വടംവലി പോലെ  നടത്തുന്ന പോലെയൊരു  പ്രകടനം  ഒടുവിൽ ഷാംമ്പു  പൊട്ടിച്ച്  വിരലിൽ  തേച്ച് ഒട്ടും ദയയില്ലാത്ത  ഒരു വലിയിലൂടെ  മോതിരം പുറത്തെടുത്തു .    ഇനി മേലിൽ   സ്റ്റീൽ  മോതിരമിടില്ലന്ന പ്രതിഞ്ഞ  ചെയ്തുകൊണ്ട്  യുവാവും  വീട്ടിലേക്ക്  മടങ്ങി .........